
തോമസ് കെ തോമസിന് എതിരായ ആരോപണം ; സർക്കാർ അന്വേഷണം ഉടനില്ല
ആലപ്പുഴ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെതിരെ ഉയർന്ന കുതിരക്കച്ചവട ആരോപണത്തിൽ സർക്കാർ അന്വേഷണം ഉടൻ ഉണ്ടാകില്ല. അന്വേഷണം പ്രഖ്യാപിച്ചാൽ ഇഡി വരുമോ എന്ന് ആശങ്ക സർക്കാരിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും താൻ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും തോമസ് കെ. തോമസ് പറഞ്ഞു. എൻസിപി അജിത് പവാർ പക്ഷത്തേക്ക് എത്തിയാൽ 50 കോടി രൂപ വീതം നൽകാമെന്ന് തോമസ് കെ തോമസ് പറഞ്ഞുവെന്നായിരുന്നു ആൻറണി രാജു മുഖ്യമന്ത്രിയെ അറിയിച്ചത്. കോവൂർ കുഞ്ഞുമോനും ഇതേ…