
ഇനി മാസപ്പടിയെന്ന് വിളിക്കരുത്; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല; തോമസ് ഐസക്
വീണ വിജയനെതിരായ ആരോപണത്തിൽ മാത്യു കുഴൽനാടെനെതിരെ മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. തൻറെ സ്വത്ത് വിവരം പരിശോധിക്കാനുള്ള മാത്യുവിൻറെ ക്ഷണം അദ്ദേഹം തള്ളി.കണക്കു പരിശോധനയിൽ അത്ര പ്രാവീണ്യം ഇല്ല. പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജി.എസ്.ടി പത്രസമ്മേളനത്തിൽ ഉത്തരം പറയാൻ വിശദീകരിച്ച ചോദ്യങ്ങൾക്ക് അങ്ങു തന്നെ മറുപടി പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻറെ പൂർണരൂപം ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരിൽ വീണാ വിജയൻ എക്‌സാലോജിക് എന്ന…