കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്ക് നേരെയുണ്ടായ അക്രമം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹൈക്കോടതിയുടെ മുന്നിൽ ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എത്ര പോലീസുകാർ അപ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണം നിലനിൽക്കെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ബസ് ഉടമയ്ക്ക് നേരെ അക്രമം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നിലും ലേബർ ഓഫിസറിന് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഈ രീതിയിലാണ് പെരുമാറുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി….

Read More