
അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് തിരുവഞ്ചൂർ, പാലക്കാട്ടെ വിമർശനങ്ങൾ ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ല
പി വി അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്‌കോപ്പുണ്ട്. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട്…