മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ലെന്നും. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ​ഗവർണർ…

Read More

കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസാണ് മരിച്ചത്. 55 വയസായിരുന്നു. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഫ്രാന്‍സിസ് കുഴഞ്ഞു വീണത്. തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്. എങ്കിലും കടുത്ത ചൂടുമൂലം കാരണം പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

‘കേരളത്തിൽ ഇത്തവണ ബിജെപി സീറ്റ് നേടും , കോൺഗ്രസ് തിരിച്ചടി നേരിടും’ ; തിരുവനന്തപുരത്ത് ശശി തരൂർ തോൽക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ .നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും.കോൺഗ്രസിന് വലിയ തിരിച്ചടി ഇത്തവണ നേരിടേണ്ടി വരും .20 സീറ്റ് എന്ന കണക്ക് തെറ്റാവും.പലപ്രമുഖരും കാലിടറി വീഴും.ശശി തരൂർ തോറ്റു തുന്നം പാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്. കേരളത്തിൽ നിന്ന് 5 സീറ്റ് വിജയിക്കുമെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. വോട്ടുശതമാനം 20…

Read More

തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ പീഡനത്തിനിരയായി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സുഹൃത്തിന്റെ മകനെയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനിടെ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 50000 രൂപ പിഴയും നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്‌സോ ) ജഡ്ജ് കെ വിദ്യാധരൻ വിധിച്ചു. കോട്ടുകാൽ അടിമലത്തുറ മേലെ പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തു ദാസിനെയാണ് ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ…

Read More

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിച്ചില്ല ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാതെ വന്നതോടെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരുതത്തൂര്‍ സ്വദേശി സോമസാഗരം [ 52 ] ആണ് മരിച്ചത്.മകളുടെ വിവാഹ ആവശ്യത്തിനും മറ്റും പെരുപഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് ലഭിക്കാതെ വന്നത്. കൂലിപ്പണിക്ക് പോയും കൃഷിചെയ്തുമാണ് സോമസാഗരം 5 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പണത്തിനായി ബാങ്കിൽ കയറിയിറങ്ങിയിട്ടും ബാങ്ക് അധികൃതർ സോമസാഗരത്തെ കയ്യൊഴിയുകയായിരുന്നു. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം കടമെടുത്തവർ…

Read More

തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് നിലവിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്റ്റിങ് ചെയർ…

Read More

തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കം; തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് എം.വിൻസെന്റ് എം.എൽ.എ

തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കത്തിൽ തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണവുമായി എം.വിൻസെന്റ് എം.എൽ.എ രം​ഗത്ത്. ഇന്ത്യൻ പീനൽ കോഡിനു പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നുതെന്നും എം വിൻസെന്റ് എം എൽ എ പറഞ്ഞു. സംഭവദിവസം ഡ്രൈവർ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ റഹീം എംപിയുടെ ന്യായീകരണം അപഹാസ്യമെന്നും എം.വിൻസെന്റ് വ്യക്തമാക്കി. മാത്രവുമല്ല…

Read More

മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം എൽ എക്കെതിരെയും കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ പോലീസിനും കെ എസ് ആർ ടി സിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് മേയറെയും എം എൽ എയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബസിൽ സി സി ടി വിയില്ലെന്ന് ആദ്യം…

Read More

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരം ശശി തരൂരും പന്ന്യൻ രവീന്ദ്രനും തമ്മിൽ ; ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല, പന്ന്യന്റെ പ്രസ്താവന തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഐഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ…

Read More

ബൈക്ക് ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളത്തൂര്‍ തമ്പുരാന്‍ മുക്കില്‍ വെച്ച് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന അല്‍ സാജിര്‍ (20), കാല്‍നട യാത്രക്കാരനായ സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അല്‍ അമാനെ (19) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read More