
വീണ്ടും വിവിധ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് ; കണ്ണൂർ , തിരുവനന്തപുരം സർവീസുകളാണ് റദ്ദാക്കിയത്
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കൽ ‘വിനോദം’ തുടരുന്നു. ചൊവ്വാഴ്ച മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കിയാണ് യാത്രക്കാരെ കുഴക്കിയത്. ചൊവ്വാഴ്ച കാലത്ത് 9.45ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30 കണ്ണൂരിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 714 വിമാനവും ഉച്ചക്ക് 2.30 മസ്കത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 7.55 ന് തിരുവനന്തപുരത്ത് എത്തുന്ന ഐ.എക്സ് 554 വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ ഈ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർ വട്ടം കറങ്ങുകയാണ്. ചിലർക്കൊക്കെ അടുത്ത ദിവസങ്ങളിൽ യാത്ര…