കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് , 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പെയ്ത ശക്തമായ മഴക്കിടെ തിരുവനന്തപുരം തിരിച്ചിട്ടപാറയിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ…

Read More

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; സംഭവം തിരുവനന്തപുരം വാമനപുരത്ത്

തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അൽപ്പസമയം മുമ്പാണ് സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതോടെ പിറകിൽ വന്ന വാഹങ്ങളും കൂട്ടി ഇടിച്ചു. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ…

Read More

തിരുവനന്തപുരത്ത് വീടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി

തിരുവനന്തപുരം മംഗലപുരത്ത് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. കേബിൾ ജോലിക്കെത്തിയ രണ്ടുപേരാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകിക്കയറ്റി. ആക്രമിക്കളെ തള്ളിമാറ്റി കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രദേശത്ത് കേബിൾ ജോലി ചെയ്യുന്ന കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രദേശത്ത് കുറച്ച് കാലമായി പ്രതികൾ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം…

Read More

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. പാറശാലയിലും നെടുമങ്ങാടും നിന്നായി എക്സൈസ് പിടികൂടിയത് 40 കിലോയോളം വരുന്ന കഞ്ചാവാണ്. പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിലായത്. നെടുമങ്ങാട്ടെ വാടകവീട്ടിൽ ദമ്പതികളാണ് ക‍ഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്. വലിയതുറ സ്വദേശിയായ ചന്ദ്രൻ, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികളായ വിക്രംകുമാർ, രഞ്ചൻ ഖുറാ എന്നിവരെയാണ്…

Read More

ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ കേസ്; പിടിയിലായവർ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പോലീസ്

തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയ കേസിൽ പിടിലായ ദമ്പതികള്‍ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പോലീസ് പറയുന്നു. പ്രമുഖ ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷം രൂപയുടെ സ്വർണം തട്ടിയെന്ന പരാതിയിലാണ് കൊച്ചി സ്വദേശികളായ രാജീവിനെയും ഷർമ്മിളയെയും തഞ്ചാവൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വൻ റാക്കറ്റിൽപ്പെട്ടവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷത്തിൻെറ സ്വർണം വാങ്ങിയ ശേഷം കൊച്ചി…

Read More

തിരുവനന്തപുരം അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥി എത്തി

തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ മന്ത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. ഈ വർഷം ഇതുവരെ 15 കുട്ടികളെയാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചതെന്നും മന്ത്രി സമൂഹമാധ്യത്തിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. മാത്രമല്ല അടുത്തിടെ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും ബന്ധുക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം, നവരാത്രി…

Read More

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവനന്തപുരത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കല്ലമ്പലം സ്വദേശിയായാ അനേഷിന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. വീട്ടിൽ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടി കഴിക്കുകയായിരുന്നു. കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ് കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടത്. ഉടൻ തന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് റംബൂട്ടാൻ പുറത്തെടുത്തു. തുടർന്നും കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായതോടെ തിരുവനന്തപുരത്തെ എസ്ഐടി ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി…

Read More

ചാടിപ്പോയ പീഡനക്കേസ് പ്രതിയെ പിടികൂടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതിയെ പിടികൂടി. കാഞ്ഞിരംകുളം പുല്ലുവിള സ്വദേശി വിനുവിനെയാണ് പിടികൂടിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ചികിത്സക്ക് എത്തിച്ചപ്പോഴായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഇയാളെ മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തിച്ചത്. മെഡിക്കൽ കോളേജിൽ പ്രതികളുടെ ചികിത്സയ്ക്കായി പ്രത്യേക സെല്ല് തന്നെയുണ്ട്. ഇവിടെ നിന്നാണ് പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ഇയാൾ പുറത്തുചാടിയത്. തുടർന്ന് പോലീസ് ന​ഗരത്തിലുടനീളം പരിശോധന നടത്തിയിരുന്നു. അങ്ങനെ ഏറെ നേരത്തെ തിരച്ചലിനുശേഷം ഇയാളെ മെഡിക്കൽ…

Read More

കേരളത്തിൽ അതിശക്ത മഴ സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക്ക് മസ്തിഷ്കജ്വരം. രണ്ട് പേർക്ക് കൂടി ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇരുവർക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. രോഗബാധ ആവർത്തിക്കുമ്പോഴും ശാസ്ത്രീയ പഠനമൊന്നും ഇതുവരെയും തുടങ്ങിയിട്ടുമില്ല. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റിട്ടില്ല. തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. സാധാരണ അമിബീക് മസ്തിഷ്ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാവായിക്കുളം സ്വദേശിയായ പ്ലസ് ടുക്കാരന് കഴിഞ്ഞ…

Read More