തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം; നേട്ടത്തിന് അർഹമായ ഇന്ത്യയിലെ ആദ്യ നഗരമെന്ന് മന്ത്രി

യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും ചേർന്ന് ഇന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാർഡിനാണ് തിരുവനന്തപുരം അർഹമായതെന്ന് എംബി രാജേഷ് പറഞ്ഞു. ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെറൊരു നഗരവും ഈ അവാർഡിന് അർഹമായിട്ടില്ല. ഈ പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറുടെ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ………………………….. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായി സർക്കാർ വ്യക്തമാക്കി. ………………………….. തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ പാര്‍ലമെന്റ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശുപാർശ കത്ത് വിവാദത്തില്‍ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാന്‍ അയച്ച നോട്ടീസില്‍ തിരുവനന്തപുരം നഗരസഭ മറുപടി നൽകുകയായിരുന്നു. പരാതി നിരസിക്കണം എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ആവശ്യം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനാൽ പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നുമാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടി. ……………………….. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ്…

Read More

കത്ത് വിവാദം; നഗരസഭയിൽ ഏറ്റുമുട്ടി സിപിഎം – ബിജെപി കൗൺസിലർമാർ

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനുള്ളിൽ സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമിനെ ബി ജെ പി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്തെന്നാണ് സിപിഎമ്മിൻറെ ആരോപണം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ കാണാനെത്തിയ വയോധികയ്ക്കു സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. വിധവാ പെൻഷന്റെ കാര്യം അന്വേഷിക്കാനാണ് വയോധിക കോർപറേഷനിലെത്തിയത്. വയോധിക ഉൾപ്പെടെ നിരവധി പേർ മുറിയിലിരിക്കുമ്പോഴാണ് ബിജെപി പ്രവർത്തകർ മുറി പൂട്ടിയത്. പ്രതിഷേധം ഉണ്ടായതു കണ്ട്…

Read More

വാർത്തകൾ ചുരുക്കത്തിൽ

ഇന്ത്യയെയും ഇന്ത്യക്കാരെയും വീണ്ടും വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിൻ. പ്രതിഭയും ഉൽക്കർഷേച്ഛയുമുള്ള ജനതയാണ് ഇന്ത്യയുടേതെന്നും വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ അസാമാന്യ നേട്ടങ്ങൾ കൈവരിക്കുമെന്നും പറഞ്ഞ പുടിൻ അതിനുള്ള സാമർഥ്യം ഇന്ത്യയ്ക്കുണ്ടെന്നും കൂട്ടിച്ചേർത്തു. …………………. എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ തിരുവനന്തപുരം കോർപറേഷൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്. കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലാണ് കത്തയച്ചത്. …………………. ഇന്ത്യൻ ബഹിരാകാശ ഗവേഷണ…

Read More