തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം കൊലപാതകം ; കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു എന്നും ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍. പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. കേസുമായി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; രണ്ട് പേർ പിടിയിൽ , സംഭവം തിരുവനന്തപുരത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കലിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ, കുട്ടിയുടെ ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ വേമൂട് ചരുവിള പുത്തൻവീട്ടിൽ രാജീവ്(39), മടവൂർ പുലിയൂർകോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവിനൊപ്പം മദ്യപാനത്തിനെത്തിയതായിരുന്നു സമീപവാസികൾ ആയ പ്രതികൾ. ഒന്നിച്ച് മദ്യപിച്ച ശേഷം ആരും കാണാതെ…

Read More

തായ്‌ലാൻഡിലേക്കുള്ള സഞ്ചാരികൾക്ക് നേരിട്ടുള്ള സർവീസ്; തിരുവനന്തപുരത്ത് നിന്ന് കൂടുതൽ വിമാനസർവീസുകൾ തുടങ്ങുന്നു

തായ്‌ലാൻ‌ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും ലണ്ടനിലെ ഹീത്രുവിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുന്നു. എയർഏഷ്യയാണ് ബാങ്കോക്ക് സർവീസിനായി രംഗത്തുള്ളത്. ഇതോടെ തായ്‌ലാൻഡിലേക്കുള്ള സഞ്ചാരികൾക്ക് നേരിട്ടുള്ള സർവീസ് ലഭ്യമാവും. അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസിന് ബാങ്കോക്കിലേക്ക് സർവീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സർവീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓർഡർ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് എയർഇന്ത്യ എക്സ്‌പ്രസ് ബാങ്കോക്ക് സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്. നേരിട്ടുള്ള സർവീസുകൾ വരുന്നതോടെ തായ്‌ലാൻഡിലേക്ക് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ…

Read More

തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതിയെ തേടി പൊലീസ്

തിരുവനന്തപുരം കണിയാപുരത്ത് വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സ്കൂൾ വിട്ടെത്തിയ പെൺമക്കളാണ് 33കാരിയായ വിജിയെ ഹാളിൽ മരിച്ചുകിടന്ന നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയറിട്ട് കുരുക്കിയിരുന്നു. വിജി ധരിച്ചിരുന്ന സ്വർണ്ണ മാലയും കമ്മലും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ മൊബൈൽ ഫോണും നഷ്ടമായിട്ടുണ്ട്. പിന്നാലെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന…

Read More

തിരുവനന്തപുരത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയാണ് സമീർ. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

തിരുവനന്തപുരം പോത്തൻകോട് വയോധികയുടെ കൊലപാതകം ; പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം പോത്തൻകോട് കൊയ്‌തൂർക്കോണത്തെ വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയായ പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ പക്കല്‍ നിന്ന് തങ്കമണിയുടെ കമ്മൽ കണ്ടെത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന 67കാരി തങ്കമണിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വീടിന് തൊട്ടടുത്തായി കണ്ടെത്തിയത്. നാടിനെ നടുക്കി വയോധികയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് കൊയ്തൂർക്കോണം യുപി സ്കൂളിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിയുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്….

Read More

തിരുവനന്തപുരം പാലോട്ടെ നവവധുവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം ; പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജ (25യെ ആണ് ഇന്ന് ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പാലോട്…

Read More

ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ

തലസ്ഥാനത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം നഗരസഭയ്ക്ക് മുന്നിൽ അരങ്ങേറുന്നത്. നേരത്തെ നഗരസഭയ്ക്ക് മുമ്പിലുള്ള മരത്തിന് മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭാ കരാർ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ…

Read More

എലിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരു മരണം

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.

Read More

തിരുവനന്തപുരം നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്ന് പ്രതി താഴേക്ക് ചാടി ; പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് ഇയാൾ. 

Read More