
കൊച്ചിൻ ദേവസ്വം ബോർഡ് തമ്പുരാൻ കളിക്കേണ്ട ; പൂരം നടത്താൻ ഉന്നതാധികാര സമിതി വേണ്ടന്ന് തിരുവമ്പാടി ദേവസ്വം
പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ സത്യവാങ്മൂലത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഉന്നതാധികാര സമിതിയെന്ന നിലപാട് ഹൈക്കോടതിയില്‍ പറഞ്ഞതെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. പൂരം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും പോര് തീരുന്നില്ല. പൂരം നടത്തിപ്പില്‍ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്കുള്ള മേല്‍ക്കൈ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്…