ബസിന്‍റെ ടയറുകൾക്ക് കുഴപ്പമില്ല; ബ്രേക്ക് തകരാറല്ല: കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ അറിയിച്ചു. അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ്…

Read More

‘ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ ഇന്ന് കണക്ഷൻ നൽകാം’; റഫീഖിന് 11 കണക്ഷനെന്ന് കെഎസ്ഇബി, നഷ്ടം എപ്പോഴായാലും ഈടാക്കും

തിരുവമ്പാടി ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ. കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയിൽ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണെന്നാണ് ചെയർമാൻ വ്യക്തമാക്കിയിട്ടുള്ളത്. ആക്രമിച്ചയാളുടെ പിതാവിൻറെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും…

Read More

പോലീസുമായുള്ള തര്‍ക്കം; തിരുവമ്പാടി വിഭാഗം പൂരം നിറുത്തി വച്ചു

പൊലീസിന്റെ നിയന്ത്രണം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിറുത്തിവച്ചു. രാത്രി ഒന്നരയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. നേരത്തെ തേക്കിൻകാട്ടിലേക്ക് പ്രവേശിക്കുന്ന പാണ്ടി സമൂഹമഠം വഴിയിൽ നിന്നുള്ള ഭാഗത്തെ വഴി പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചരുന്നു. ഇതുമൂലം…

Read More