തിരുവല്ലത്തെ ഷഹനയുടെ മരണം; പെൺകുട്ടിയുടെ കുടുംബം സത്യാഗ്രഹ സമരത്തിലേക്ക്

തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബം സത്യഗ്രഹ സമരത്തിലേക്ക്. ഷഹാന മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഷഹാനയുടെ ഭർത്താവ് നൗഫലും ഭർതൃമാതാവുമാണ് കേസിലെ പ്രതികൾ. ഷഹാനയുടെ കൂടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് സത്യഗ്രഹസമരം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥൻ സഹായം ചെയ്തതായി സി.ഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

Read More

തിരുവല്ലം കസ്റ്റഡി മരണം; 3 പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സിബിഐ

തിരുവല്ലം കസ്റ്റഡി മരണത്തിൽ മൂന്നു പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സിബിഐ. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി.നായർ, എസ്‌ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ് ഐ സജീവ് കുമാർ എന്നിവരെയാണ് പ്രതി ചേർത്തത്. 2022 ഫെബ്രുവരി 28 നാണ് ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസ് കസ്റ്റഡിലെടുത്ത സുരേഷ് മരിച്ചത്. സുരേഷ് ഉൾപ്പടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ…

Read More

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർതൃമാതാവിന്റെ മാനസിക പീഡനമെന്ന് പരാതി

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹനയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. വണ്ടിത്തടം സ്വദേശി ഷഹന ഷാജി ജീവനൊടുക്കിയത്. സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹാന…

Read More

അനിയനെ കൊന്ന് കുഴിച്ച് മൂടി ചേട്ടൻ; സംഭവം തിരുവനന്തപുരം തിരുവല്ലത്ത്, പ്രതി പിടിയിൽ

തിരുവനന്തപുരം തിരുവല്ലത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ച് മൂടി. 36 വയസുകാരൻ രാജാണ് മരിച്ചത്. പ്രതിയായ സഹോദരൻ ബിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകനെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസിൽ പരാതി…

Read More