
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് തിരൂര്‍ സതീഷ്
തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്ന് കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ പറഞ്ഞാല്‍ ഒരാളെ പുറത്താക്കാന്‍ പറ്റുമോയെന്ന് തനിക്കറിയില്ല. അങ്ങനെയെങ്കില്‍ അതിനുശേഷം താന്‍ ജില്ലാ ഓഫീസിനു വേണ്ടി ബാങ്കില്‍ പണം അടച്ചത് എങ്ങനെയാണെന്നും സതീഷ് ചോദിച്ചു. 2023 നാലാം മാസത്തില്‍ അടച്ചതിന്റെ രസീതും ചലാനും തിരൂര്‍ സതീശന്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. അന്ന് പണമെത്തിക്കുന്ന സമയത്ത് താനും ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ എന്നയാളും അവിടെ…