
ആകാശത്ത് നിറച്ചാർത്തൊരുക്കാൻ ഖത്തറിൽ മൂന്നാമത് ബലൂൺ മേള
ആകാശത്ത് നിറച്ചാർത്തൊരുക്കാൻ മൂന്നാമത് ബലൂൺ മേളയ്ക്ക് 19ന് ഖത്തറിൽ തുടക്കമാകും. ഇത്തവണയും ആകാശക്കാഴ്ച ഒരുക്കാൻ 50 ഹോട്ട് എയർ ബലൂണുകളുണ്ട്. ഖത്തർ ടൂറിസത്തിന്റെ സംഘാടനത്തിൽ ജനുവരി 19 മുതൽ 28 വരെ നവീകരിച്ച ഓൾഡ് ദോഹ പോർട്ടിൽ ആണ് ബലൂൺ മേള നടക്കുന്നത്. രസകരമായ കുടുംബ സൗഹൃദ പരിപാടികളുമുണ്ട്. വിവിധ ഡിസൈനുകളിലും നിറങ്ങളിലുമുള്ള ഹോട്ട് എയർ ബലൂണുകളാണ് മേളയുടെ സവിശേഷത. വ്യത്യസ്ത പ്രമേയങ്ങളിലുള്ള ഹോട്ട് എയർ ബലൂണുകൾ മേളയിൽ കാണാം. ഖത്തറിന് പുറമെ ബൽജിയം, ജർമനി, തുർക്കി,…