ട്വൻ്റി-20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ ; തിലക് വർമ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദി സീരിസും

ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻ്റി-20 പരമ്പരയിലെ നാലു കളികളില്‍ രണ്ട് സെഞ്ചുറിയുമായി ഇന്ത്യൻ ട്വൻ്റി-20 ടീമിലെ ഓപ്പണര്‍ സ്ഥാനം സഞ്ജു സാംസണ്‍ ഉറപ്പിച്ചെങ്കിലും പരമ്പരയുടെ താരമായത് തിലക് വര്‍മ. നാലു കളികളില്‍ 280 റണ്‍സടിച്ച തിലക് വര്‍മ സെഞ്ചുറി നേടിയ രണ്ട് കളിയിലും നോട്ടൗട്ടായതോടെ 140 ശരാശരിയും 198.58 സ്ട്രൈക്ക് റേറ്റും സ്വന്തമാക്കിയാണ് പരമ്പരയുടെയും കളിയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തിലക് 21 ഫോറും 20 സിക്സും പറത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വൻ്റി-20യില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് പക്ഷെ അടുത്ത രണ്ട്…

Read More