ശബരിമലയിൽ മോഷണത്തിന് പദ്ധതിയിട്ട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കൾ ; രണ്ട് പേർ പൊലീസിൻ്റെ പിടിയിൽ

ശബരിമലയിൽ രണ്ട് മോഷ്ടാക്കൾ പിടിയിൽ. മോഷണത്തിനെത്തിയ തിരുട്ട് ഗ്രാമത്തിൽ നിന്നുളള രണ്ട് പേരെയാണ് സന്നിധാനം പൊലീസ് പിടികൂടിയത്. ശബരിമലയിൽ മോഷണം ആസൂത്രണം ചെയ്തെത്തിയവരെയാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.  

Read More

ലഹരി സംഘം പോലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി

മുംബൈയിൽ ലഹരി സംഘം പോലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി. വർളി ക്യാമ്പിലെ കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൻ്റെ ഫോൺ തട്ടിയെടുത്തവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഫോൺ ചെയ്യുകയായിരുന്ന വിശാലിന്റെ ഫോൺ അക്രമി സംഘത്തിലെ ഒരാൾ തള്ളി താഴെയിട്ടു. താഴെ വീണ ഫോൺ അയാൾ എടുക്കുകയും…

Read More

സംവിധായകന്റെ വസതിയിൽ മോഷണം; ദേശീയപുരസ്‌കാരം തിരിച്ചുനൽകി മോഷ്ടാക്കൾ

ദേശീയപുരസ്‌കാര ജേതാവായ തമിഴ്സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നടന്ന മോഷണത്തിൽ സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ. കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ നൽകിയത്. പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു….

Read More