മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി; പോലീസ് എത്തി വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു

മദ്യപിച്ച്‌ മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിലുള്ള രാജന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം പകല്‍ രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷ്ടിക്കാനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും സ്വർണവും തേടുന്നതിനിടെ അവശത അനുഭവപ്പെട്ടു. തുടർന്ന് കിടപ്പുമുറിയില്‍ കിടന്നുറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രാജൻ തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതു കണ്ടു. സുഹൃത്തിനെ വിളിച്ചുവരുത്തി…

Read More

‘അത്യാവശ്യമുള്ളതു കൊണ്ടാണ്, ക്ഷമിക്കണം ഒരു മാസത്തിനകം തിരികെ തരാം’; മോഷണം നടത്തിയ ശേഷം കള്ളന്റെ കത്ത്

വീട്ടിൽ മോഷണം നടത്തിയ ശേഷം ക്ഷമ ചോദിച്ച് കത്ത് എഴുതിവച്ച് കള്ളൻ. തമിഴ്നാട്ടിലെ മേഘനാപുരത്താണ് സംഭവം. വിരമിച്ച അധ്യാപകൻ സെൽവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടിച്ച വസ്തുക്കൾ ഒരു മാസത്തിനുള്ളിൽ തിരിച്ച് നൽകാമെന്നും കള്ളൻ കത്തിൽ പറയുന്നു. സെൽവിനും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ മാസം ദമ്പതികൾ മകനെ കാണാൻ ചെന്നൈയിൽ പോയിരുന്നു. ഇവർ ഇല്ലാത്ത ദിവസങ്ങളിൽ വീട് വൃത്തിയാകാൻ ഒരു ജോലിക്കാരിയെ ഏർപ്പെടുത്തിയിരുന്നു. ജൂൺ 26ന് ജോലിക്കാരി വീട്ടിലെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഉടനെ…

Read More

നിക്കെടാ അവിടെ…വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വീട്ടുടമ

പട്ടാപകല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വിട്ടുടമ. സാധാരണ ഈ സീനൊക്കെ സിനിമകളിലും കാർട്ടൂണുകളിലുമൊക്കെയല്ലെ കണ്ടിട്ടുള്ളത്. എന്നാൽ ഇതൊക്കെ ജീവിതത്തിലും നടക്കും എന്നു തെളിയിക്കുന്നതാണ് യുഎസിലെ ഷിക്കാ​ഗോയിൽ നിന്നുള്ള ഈ വീഡിയോ. ജോലി കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്കു മടങ്ങുകയായിരുന്ന ജേസണ്‍ വില്യംസിന്റെ ഫോണിലേക്ക് വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയിരിക്കുന്നു എന്ന സുരക്ഷാ മുന്നറിയിപ്പ് വന്നു. വീട്ടിലെത്തിയ ഉടനെ അടുക്കളയില്‍ നിന്നും ഫ്രൈയിംഗ് പാൻ കൈക്കലാക്കിയ ശേഷമാണ് ജേസണ്‍ കള്ളനെ നേരിടാനിറങ്ങിയത്. എന്തായലും…

Read More

യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ ഫോൺ മോഷണം; യുവാവ് അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചതായതിനാൽ മോഷ്ടാവിനെ പിടികൂടാൻ  സിസിടിവി പരിശോധിക്കാൻ റെയിൽവേ പൊലീസ് സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’…

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് വര്‍ക്കല പൊലീസിന്‍റെ പിടിയില്‍. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത് കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് പണം മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് പ്രതി പണം അപഹരിച്ചത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഈ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. യാത്രയ്ക്കായി ഇയാള്‍ ഉപയോഗിച്ച…

Read More