
വാഹന ഉടമകള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം; നിര്‍ദേശവുമായി പൊലീസ്
മഴ കനത്തതോടെ റോഡ് അപകടങ്ങളും വര്‍ദ്ധിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഡ്രൈവിംഗ് ഏറ്റവുമധികം ദുഷ്‌കരമാകുന്ന സമയമാണ് മഴക്കാലം. റോഡുകളില്‍ കാണപ്പെടുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും വെള്ളം മൂടികിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങി നിരത്തുകളില്‍ നിരവധി വില്ലന്മാരാണ് മഴക്കാലത്ത് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്…