എംടിയുടെ വീട്ടിലെ മോഷണക്കേസ്; പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചു

സാഹിത്യകാരൻ എംടി വാസുദേവൻനായരുടെവീട്ടിലെ മോഷണക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്. രാവിലെ പ്രതികളെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളിൽ വില്പന നടത്തിയെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അതേസമയം, പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പ്രതികൾ.

Read More

എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവന്റെ സ്വർണം നഷ്‌ടപ്പെട്ടു

എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്‌തംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ, പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ,…

Read More

വീട്ടിൽ കയറിയ കള്ളൻ ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്തി; ബ്ലാക്‌മെയിൽ ചെയ്യാൻ നീക്കം, അറസ്റ്റ്

വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു. സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന യുവാവ് ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഛത്തീസ്ഗഡിലാണ് സംഭവം. 28 വയസുകാരനായ വിനയ് കുമാർ സാഹു എന്നയാളാണ് അറസ്റ്റിലായത്. സർക്കാർ ജോലി സ്വപ്നം കണ്ട ഇയാൾ നിരവധി പരീക്ഷകൾ എഴുതിയെങ്കിലും ജോലി…

Read More

റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം പിടിയിൽ

എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന സമയത്തു ചാടിക്കയറി ഉറങ്ങിക്കിടക്കുന്നവരുടെ  മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എടുക്കുകയാണ് ഇവരുടെ പതിവ്. എറണാകുളം മാർഷലിങ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ കൊണ്ടുവരികയായിരുന്ന ടാറ്റാ നഗർ എക്സ്പ്രസിന്റെ ഏറ്റവും പുറകിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഒരു സംഘം കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച്…

Read More

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളിൽ നിന്ന് പണം മോഷണം ; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. നേര്യമംഗലം പിറക്കുന്നം കരയില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ പോത്തുകുഴി ഭാഗത്ത് പുത്തന്‍പുരക്കല്‍ വീട്ടില്‍ വിഷ്ണു (21) എന്നിവരെയാണ് എറണാകുളം പോത്താനിക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളില്‍ ഇവര്‍ സമാന രീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Read More

പയ്യന്നൂരിൽ വീട് കുത്തിപ്പൊളിച്ച് 75 പവൻ സ്വർണാഭരണം കവർന്നു

പയ്യന്നൂർ പെരുമ്പയിൽ സി.എച്ച്.സുഹറയുടെ വീട്ടിൽനിന്ന് 75 പവൻ സ്വർണാഭരണം കവർന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണു മുന്നിലെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയതെന്നു വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

Read More

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 83,000 രൂപയും രണ്ട് ഗ്യാസ് സിലിണ്ടറുകളും അടക്കം നഷ്ടമായി

കായംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ രാവിലെ 10 മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ഗ്യാസ് നിറഞ്ഞ രണ്ട് പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിംഗ് മെഷീനുകളുമാണ് നഷ്ടമായത്. വാതിലുകളും അലമാരകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെയും പുറകിലെയും വാതിലുകൾ…

Read More

സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി കൊച്ചിയിൽ എത്തിയത് ശനിയാഴ്ച, പ്രതിയുടെ ഭാര്യ നാട്ടിൽ പഞ്ചായത്ത് പ്രസിഡൻറ്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളൻ കൊച്ചിയിൽ എത്തിയത് ശനിയാഴ്ചയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ. പനമ്പള്ളി നഗറിൽ മറ്റു മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടാവിനെ 15 മണിക്കൂറിനുള്ളിൽ പിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദ് ആണ് പ്രതി. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഗുൽഷൻ ആണ് ഇർഷാദിൻറെ ഭാര്യയെന്ന് പൊലീസ് പറഞ്ഞു. ആറോളം സംസ്ഥാനങ്ങളിലായി ഇർഷാദിനെതിരെ 19 കേസുകളുണ്ടെന്നാണ് പൊലീസ്…

Read More

മലപ്പുറം പൊന്നാനിയിൽ പ്രവാസിയുടെ വീട്ടിൽ മോഷണം ; 350 പവൻ സ്വർണം കവർന്നു

മലപ്പുറം പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അടുത്ത കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ ഉൾപ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടതാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും…

Read More

മോഷണം ; ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ 4 പേർ അറസ്റ്റിൽ

ഒമാനിലെ തെ​ക്ക​ൻ ബാ​ത്തി​ന ​ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് സം​ഘം കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​ത്. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള നാ​ലു​പേ​രെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെൻറ് ഓ​ഫ് ക്രി​മി​ന​ൽ എ​ൻ​ക്വ​യ​റി ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read More