കടുംവെട്ടുമായി ഫിയോക് ; ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ പ്രദർശിപ്പിക്കില്ല

ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.

Read More

തിയേറ്ററില്‍ ഒരു വര്‍ഷത്തിലേറെ പ്രദര്‍ശിപ്പിച്ച ബോളിവുഡ് സിനിമകള്‍

ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച് ഒരു വര്‍ഷത്തിലേറെ തുടര്‍ച്ചയായി തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്നിട്ടുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ അപൂര്‍വം. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രം, സംവിധാനജോഡികളായ സിദ്ധിഖ്-ലാല്‍ അണിയൊച്ചരുക്കിയ ഗോഡ്ഫാദര്‍ എന്നീ രണ്ടു ചിത്രങ്ങളാണ് മലയാളത്തില്‍ ഒരു വര്‍ഷം പിന്നിട്ടത്. ബോളിവുഡില്‍ വന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. ഷാരൂഖ് ഖാന്‍-കാജോള്‍ ജോഡികളായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 1995 ഒക്ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം ഇന്നും…

Read More

എം .പത്മകുമാറിന്റെ “ക്വീൻ എലിസബത്ത്” ഉടൻ തിയേറ്ററുകളിലേക്ക്

മലയാളസിനിമാപ്രേക്ഷകർക്കിടയിൽഏറെ ആകർഷക കൂട്ടുകെട്ടായ മീരാ ജാസ്മിൻ – നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ്ക്വീൻ എലിസബത്ത്.എം. പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്, എം.പത്മകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെള്ളം, അപ്പൻ, പടച്ചോനേ.. ങ്ങള് കാത്തോളീ… എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്ത് മണമ്പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഫൺ ഫാമിലി ഡ്രാമായാണ് ഈ ചിത്രമെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു. രമേഷ് പിഷാരടി, ജോണി…

Read More

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’ നവംബർ 3 ന് തിയേറ്ററിലേക്ക്

മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം തീയ്യറ്ററുകളിൽ എത്തിക്കുന്നത്. മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്. അനൂപ് മേനോൻ കൂടാതെ അന്തരിച്ച നടൻ രതീഷിന്റെ മകൻ പദ്മരാജൻ രതീഷ് , ശിവജി ഗുരുവായൂർ ഡോക്ടർ രജിത് കുമാർ, ഡോക്ടർ അപർണ്ണ. കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ, സീരിയൽ താരം രോഹിത് വേദ്, തൃശൂർ എൽസി, ശാന്ത കുമാരി, ടോപ് സിംഗർ ഫെയിം മേഘന സുമേഷ്…

Read More

ദേശീയ അവാർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസ് നായകനാകുന്ന വേലുക്കാക്ക ഒപ്പ് കാ; നവംബറിൽ തിയേറ്ററിൽ എത്തും

ദേശീയ അവാർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസ് നായകനാകുന്ന വേലുക്കാക്ക ഒപ്പ് കാ നവംബറിൽ തിയേറ്ററിൽ എത്തുകയാണ്. വാർധക്യത്തിലെ ഏകാന്തതയെ തികച്ചും വ്യത്യസ്തമായ ശൈലിയിൽ തീവ്രമായി പറഞ്ഞുവയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ അശോക് ആർ കലിത്ത. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രം ഇന്ദ്രൻസ് എന്ന നടന്റെ കരിയറിൽ ഒരു പൊൻതൂവൽ ആണ്. സമൂഹത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് തന്റെ കഥയിലൂടെ സംവിധായകനായ അശോക് ആർ കലിത്ത മുന്നോട്ടു വയ്ക്കുന്നത്. അനാഥമാകുന്ന വാർധക്യത്തിന്റെ നൊമ്പരംവരച്ചുകാട്ടുന്ന ഈ…

Read More