
ഞാനൊഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം, ആരോഗ്യം നശിപ്പിച്ചത് ആ വിഡ്ഢികൾ; അൽഫോൺസ് പുത്രൻ
തിയേറ്റർ ഉടമകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. തിയേറ്റർ ഉടമകൾ കാരണം ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ വീണിട്ടുണ്ടെന്നും താനതിൽ ഒരാളാണെന്നും അൽഫോൺസ് പുത്രൻ പറയുന്നു. സംവിധായകൻ കാർത്തിക് സുബ്ബുരാജ്, നടൻ ബോബി സിൻഹ തുടങ്ങിയവർക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ അൽഫോൺസ് പുത്രൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. തുടർന്ന് അദ്ദേഹത്തോട് ചോദ്യവുമായി പലരും കമന്റുകൾ ചെയ്തിരുന്നു. പലർക്കും അൽഫോൺസ് പുത്രന്റെ ആരോഗ്യത്തെക്കുറിച്ചാണ് അറിയേണ്ടത്. ചിലർ സിനിമ കരിയർ നിർത്തുന്നുവെന്ന പ്രഖ്യാപനത്തെക്കുറിച്ചാണ് ചോദിച്ചത്. ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലേ എന്നായിരുന്നു ഒരാൾ…