ഒരു നെറ്റിസൺ സൂപ്പർഹിറ്റ്: മൂർഖൻ-നായ പോര്
മൂന്നു നായ്ക്കൾ ഉഗ്രവിഷമുള്ള മൂർഖനുമായി കടുത്ത പോരാട്ടത്തിൽ ഏർപ്പെടുന്ന വീഡിയോ എക്സിൽ പ്രത്യക്ഷപ്പെട്ടതു വൻ തരംഗമായി മാറി. ഉത്തർപ്രദേശ് ശ്രാവസ്തിയിലെ ഇകൗന മേഖലയിൽ പട്ടാപ്പകലാണു സംഭവം. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് മൂർഖൻ എത്തിയത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ ഒരു നായ മൂർഖന്റെ അടുത്തുനിന്ന് ഉച്ചത്തിൽ കുരയ്ക്കുന്നതു കാണാം. മൂർഖൻ പത്തിവിടർത്തി നായയുമായി പോരിനു തയാർ എന്ന മട്ടിൽ നിൽക്കുന്നു. നായ മൂർഖനെ ആക്രമിക്കാൻ ശ്രമിക്കുന്നില്ല, പിന്നിലേക്കു മാറുകയും കുര തുടരുകയും ചെയ്യുന്നു. തൊട്ടുപിന്നാലെ എത്തുന്ന രണ്ടു നായ്ക്കളും ഇതുതന്നെ…