
ഇങ്ങനെയും മാലാഖമാരോ..?; കാമുകനു വേണ്ടി വിദ്യാർഥിനികളെ മയക്കുമരുന്നു നൽകി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരത
നഴ്സുമാരെ മാലാഖമാർ എന്നാണ് വിളിക്കുന്നത്. ആതുരശുശ്രൂഷയിൽ നഴ്സുമാരുടെ പങ്ക് ചില്ലറയല്ല. അവരുടെ ത്യാഗങ്ങളെയും നന്മകളെയും ജനങ്ങൾ പുകഴ്ത്താറുമുണ്ട്. എന്നാൽ ബംഗളരൂവിൽനിന്നു വരുന്ന വാർത്ത എല്ലാവരെയും ഞെട്ടിക്കുന്നതായി. റസിഡൻഷ്യൽ സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾക്കു മയക്കുമരുന്നു നൽകി കാമുകനു ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരകൃത്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ കടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഴ്സ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സെക്സ്, ലഹരി റാക്കറ്റിന്റെ ഭാഗമാണോ എന്ന…