
മിന്നൽ വേഗത്തിൽ റേഷൻകട തകർത്ത് പടയപ്പ; മൂന്ന് ചാക്ക് അരി അകത്താക്കി
കാട്ടുകൊമ്പൻ പടയപ്പയുടെ മിന്നലാക്രമണം വീണ്ടും.കഴിഞ്ഞ ദിവസം മൂന്നാറിൽ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനിൽ എത്തിയ പടയപ്പ റേഷൻ കട പാടെ തകർത്തു. എസ്റ്റേറ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികൾ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തിയിരുന്നു. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേൽക്കൂര തകർത്തിരുന്നു. ഇത് ആദ്യ സംഭവമല്ല. ഇതിന് മുൻപും എസ്റ്റേറ്റിൽ എത്തിയിരുന്ന പടയപ്പ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക്…