മദ്യപാനിയെ കല്യാണം കഴിക്കുന്ന പെണ്ണിന് 2 ലക്ഷം; ‘മദ്യപ്രേമികൾ’ എന്നു വിളിക്കണം, ആവശ്യങ്ങളുമായി മന്ത്രിക്കു മുന്നിൽ കുടിയന്മാർ
കേരളസർക്കാരിന്റെ വരുമാനത്തിന്റെ നട്ടെല്ല് കുടിയന്മാരാണെന്ന് തമാശരൂപേണ വലിയൊരു സത്യം പലരും തുറന്നുപറയാറുണ്ട്. കേരളത്തിലെ കുടിയന്മാരെല്ലാം രണ്ടു മാസം കുടി നിർത്തിയാൽ സംസ്ഥാനസർക്കാരിന്റെ സാമ്പത്തികനില താറുമാറാകും. പറഞ്ഞുവരുന്നത് കർണാടകയിലെ കുടിയന്മാരുടെ കാര്യമാണ്. മദ്യമല്ല, കർണാടകയുടെ മുഖ്യവരുമാന സ്രോതസ് എങ്കിലും വിനോദസഞ്ചാരമേഖലയിൽ മദ്യവ്യവസായം പൊടിപൊടിക്കുന്നുണ്ട്. കർണാടകയിലെ കുടിയന്മാരുടെ സംഘടനയുടെ ആവശ്യങ്ങളാണ് എല്ലാവരിലും കൗതുകമായിരിക്കുന്നത്. കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വ്യാഴാഴ്ച നടത്തിയ സമരം വ്യാപകശ്രദ്ധ നേടി. തൊഴിൽ മന്ത്രി സന്തോഷ് ലാഡും അംഗങ്ങളെ…