
സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധക്കപ്പൽ നീറ്റിലിറക്കി; ‘ദി കിങ് ഉനൈസ’ സർവാത്ത് പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന അഞ്ചാമത്തെ കപ്പൽ
സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ യുദ്ധ കപ്പൽ നീറ്റിലിറക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാെന പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി ജിദ്ദയിലെ കിങ് ഫൈസൽ നേവൽ ബേസിൽ കപ്പലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ‘ദി കിങ് ഉനൈസ’ എന്ന നാമകരണം ചെയ്ത കപ്പൽ ‘സർവാത്ത്’ പദ്ധതിക്ക് കീഴിൽ നിർമിച്ച അഞ്ചാമത്തെ കപ്പലാണ്. ഉദ്ഘാടനത്തിന് ശേഷം ചീഫ് ഓഫ് സ്റ്റാഫ് സഹ ഉദ്യോഗസ്ഥരോടൊപ്പം കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ…