
അബുദാബി കെഎംസിസി ‘ദി കേരള ഫെസ്റ്റിന്’ പ്രൗഡോജ്വല തുടക്കം
അബുദാബി കെഎംസിസി ഒരുക്കിയ ‘ദി കേരള ഫെസ്റ്റിന്’ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രൗഢമായ തുടക്കം. ഇന്നലെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി പതാക ഉയർത്തിയതോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന കേരള ഫെസ്റ്റിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നു. വിവിധ ജില്ലകളുടെ കലാസാംസ്‌കാരിക പരിപാടികളും തുടർന്ന് പ്രശസ്ത സൂഫി കലാകാരന്മാരായ ബിൻസിയും മജ്ബൂറും ചേർന്ന് അവതരിപ്പിച്ച സൂഫി സംഗീതവും അരങ്ങേറി. കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്‌കാരവും…