
ഡാർക്ക് വെബിലൂടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി ഗൂഗിൾ
സൈബർ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാർക്ക് വെബിലൂടെ നമ്മുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അറിയാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിലൂടെ കണ്ടെത്താൻ സഹായിക്കുന്നതിനായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ ഫീച്ചർ അനുസരിച്ച്, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എന്തെങ്കിലും ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടോയെന്നും മറ്റും അറിയുന്നതിനായി ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ…