നടുറോഡിൽ തോക്ക് ചൂണ്ടി യുവതിയുടെ പരാക്രമം; വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ച് യു എസ് പൊലീസ്

യുഎസിലെ നാസോയിൽ നടുറോഡിൽ നിന്ന് കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറ് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എൻബിസി ന്യൂയോർക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പൊലീസ് പിടികൂടി. നോർത്ത് ബെൽമോറിൽ ബെൽമോർ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കിൽ കിടന്ന കാറുകളിലെ കുടുംബാംഗങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ്…

Read More