2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച സമൂഹമാധ്യമ ആപ്ലിക്കേഷനായി ഇന്‍സ്റ്റഗ്രാം. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേര്‍ച്ച് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം സമൂഹ മാധ്യമങ്ങളിലുണ്ടാകുന്ന ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ടിആര്‍ജി ഡാറ്റാ സെന്റേഴ്‌സിന്റെ തലവനായ ക്രിസ് ഹിങ്കിള്‍ പറയുന്നത്. ഡിലീറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്‍സ്റ്റഗ്രാമിന് രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ആഗോളതലത്തിലുണ്ട്. അതുപോലെ അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്‌ഫോമായ…

Read More