പ്രിയ വർഗീസിന് എതിരായ ഹർജി; അടിയന്തരമായി കേൾക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേൾക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. ഈ ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ…

Read More

ഭർത്താവിനെ ഉപേക്ഷിച്ചു; കാമുകനൊപ്പം ജീവിക്കുന്നതിന് മക്കളെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ

മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് റായ്ഗഡ് സ്വദേശിനിയായ ശീതൾ കൃത്യം നടത്തിയത്. മാർച്ച് 31നാണ് മക്കളെ ശീതൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി മൊഴി നൽകിയ യുവതിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

Read More

കോൺഗ്രസ്സിനെ വിശ്വസിക്കാൻ ആകില്ല; ‘കച്ചത്തീവ് ദ്വീപ്’ കോൺഗ്രസ്സ് നിസ്സാരമായി വിട്ടുകൊടുത്തെന്ന് നരേന്ദ്ര മോദി

ഇന്ത്യ മഹാ സഖ്യത്തിന്‍റെ റാലി ഡൽഹിയില്‍ നടക്കുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ ബിജെപി. ഇന്ത്യ സഖ്യത്തിന്‍റെ റാലിയെ കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസവുമായി പോസ്റ്റര്‍ പുറത്തിറക്കിയാണ് ബിജെപിയുടെ കടന്നാക്രമണം. അതേസമയം, കച്ചത്തീവ് ദ്വീപ് വിഷയം എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കച്ചത്തീവ് ദ്വീപ് കോൺഗ്രസ്സ് നിസ്സാരമായി വിട്ടുകൊടുത്തെന്ന് നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസ്സിനെ വിശ്വസിക്കാൻ ആകില്ല. മാധ്യമവാർത്ത ഉദ്ധരിച്ച് എക്സിലാണ് മോദിയുടെ വിമര്‍ശനം. കച്ചത്തീവ് ശ്രീലങ്കയിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു….

Read More

രാഷ്ട്രീയത്തിൽ കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് എംഎൽഎയും എംപിയുമൊക്കെ ആവുന്നത്: ജി സുധാകരൻ

രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം സാമാന്യ ബുദ്ധിയാണെന്ന് സിപിഎം നേതാവ് ജി സുധാകരൻ. ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎൽഎയും എംപിയുമാവണം എന്ന മോഹമാണ് ചിലർക്ക്. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ഇത്തരക്കാര്‍ എംഎൽഎയും എംപിയുമൊക്കെ ആവുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. കേരള കൗമുദി ദിനപ്പത്രത്തിന്റെ ആലപ്പുഴ യൂണിറ്റിന്റെ 113ാം വാര്‍ഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പൂജാരിമാരെ ആക്ഷേപിച്ചു എന്ന് ചിലര്‍ തന്നെക്കുറിച്ച് ഇപ്പോഴും പറയുന്നുണ്ട്. ചിലർ ഇപ്പോഴും തന്നെ ജെട്ടി സുധാകരൻ എന്നു…

Read More

“ശ്വാസകോശം സ്പോഞ്ചു പോലെയാണ്’; പേടിക്കണ്ടാ, ഒറ്റമൂലിയുണ്ട് ശ്വാസകോശം വൃത്തിയാക്കാൻ

“ശ്വാസകോശം സ്പോഞ്ചു പോലെയാണ്…’ തിയറ്ററിൽ പുകവലിക്കെതിരേയുള്ള ബോധവത്കരണത്തിനായി ഉപയോഗിച്ചിരുന്ന പ്രശസ്ത പരസ്യമാണ്. അതേ പരസ്യവാചകം സത്യമാണ്. ശ്വാസകോശം സ്പോഞ്ചുപോലെ തന്നെയാണ്. ഹാനികരമാണെങ്കിലും പുകവലി ഉപേക്ഷിക്കാൻ പലർക്കും കഴിയുന്നില്ല. പുകവലി മൂലം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്.  സുലഭമായ വസ്തുക്കൾകൊണ്ട് ഒറ്റമൂലി എളുപ്പത്തില്‍ തയാറാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിനു കഴിയും. 400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു…

Read More

പൗരത്വ ഭേദഗതി ബില്‍; ആര്‍ക്കൊക്കെയാണ് അര്‍ഹത

2014 ഡിസംബര്‍ 31ന് മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും. 1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍.   വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം,…

Read More

കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം: എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമെന്ന് വിഡി സതീശൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ഥാനാർത്ഥി നിർണയത്തിലെ ഉത്തരവാദിത്തം പാർട്ടിക്കെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. പത്മജ ബിജെപിയിലേക്ക് പോയത് സ്ഥാനാർത്ഥി നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. പട്ടികയിൽ ഒരു റിസ്ക്കും ഇല്ല. സർപ്രൈസ് പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും ഏറ്റവും അനിയോജ്യമായ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൃത്യമായ ആലോചനക്ക് ശേഷമുള്ള പട്ടികയാണിത്. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത് കേരളത്തിലെ നേതാക്കളുടെ ആവശ്യ പ്രകാരം…

Read More

തീര്‍ത്തും വിജയ് പ്രൊഫഷണലാണ്: വിജയിയെ കുറിച്ച് നടി പാര്‍വതി

വിജയ് നായകനാകുന്ന പുതിയ ചിത്രം ദ ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മലയാളി നടി പാര്‍വതിയും വിജയ്‍യുടെ ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ട്. സാമൂഹ്യ മാധ്യമത്തില്‍ ആരാധകരുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് പുതുതായി ചര്‍ച്ചയാകുന്നത്. ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടില്‍ വേഷമിടുന്നതിന്റെ അനുഭവം പങ്കുവയ്‍ക്കാമോ എന്ന് ആരാധകൻ ചോദിച്ചതിനാണ് പാര്‍വതി മറുപടി നല്‍കിയത്. തീര്‍ത്തും വിജയ് പ്രൊഫഷണലാണ് എന്ന് പറഞ്ഞ പാര്‍വതി കൂള്‍, ശാന്തൻ, സ്വീറ്റ്, ശരിക്കും സിനിമയുടെ പേര് പോലെ ഗ്രേറ്റാണ് നടൻ…

Read More

വടക്കോട്ട് മാത്രം നോക്കി ഇരുന്ന് കുരച്ചിട്ട് കാര്യമില്ല; എന്തോന്നാണ് സഖാവെ ഇതൊക്കെ?’: സര്‍ക്കാരിനെതിരെ വിമർശനവുമായി മേജര്‍ രവി

വെറ്ററിനറി സർവ്വകലാശാലയില്‍ എസ്‌എഫ്‌ഐ നേതാക്കളുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥിയായ സിദ്ധാർഥ് മരിച്ച സംഭവത്തില്‍ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമർശനവുമായി സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെറി വിളിക്കുകയാണ്, ഇനിയെങ്കിലും സംഭവത്തില്‍ കർശന നടപടി സ്വീകരിക്കണമെന്ന് മേജർ രവി പറഞ്ഞു. സിപിഎമ്മിന്റെ എച്ചില്‍ നിന്ന് ഔദാര്യം പറ്റുന്നതിനാലാണ് സിദ്ധാർത്ഥിന്റെ മരണത്തില്‍ സാംസ്കാരിക നായകർ എന്ന് പറയുന്നവർ വായ തുറക്കാത്തതെന്നും മേജർ രവി വിമർശിച്ചു. ‘എന്തിനും ഏതിനും വടക്കുനോക്കി യന്ത്രങ്ങളായി നില്‍ക്കുന്ന സാംസ്‌കാരിക നായ, സോറി.. സാംസ്‌കാരിക നായകന്മാരും…

Read More

ടി.പി കേസിന്റെ മാസ്റ്റര്‍ ബ്രെയിൻ പിണറായിയാകാം’: കെ മുരളീധരൻ

മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. മുസ്ലിം ലീഗ് സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. സിപിഐക്ക് ഇടതുമുന്നണിയിൽ നാല് സീറ്റ് നൽകുന്നുണ്ട്. നിലവിൽ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചിട്ടില്ല. സമരാഗ്നി യാത്രക്ക് ശേഷം സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടാകും. കെ സുരേന്ദ്രന്റെ യാത്രയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്‌സി – എസ്‌ടി വിഭാഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നത് പിന്നാക്ക വിഭാഗങ്ങളെ അവഹേളിക്കുന്നതിന്…

Read More