
ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം; 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ
വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥൻ എൻ ബി ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി കാലത്ത് പത്തുമണിക്ക് ചിത്രീകരണം ആരംഭിച്ച ‘തത്ത്വമസി’ എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റൽ റിലീസിംഗ് പൂർത്തിയാക്കി ലോക സിനിമയിൽ പുതിയ അധ്യായം എഴുതി ചേർത്തത്. ഒരു കോടതിയിൽ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഡിജിറ്റൽ ബാനറിൽ,…