
പൊതു അറിയിപ്പുകളടക്കം ഹിന്ദിയില്‍ മതി: ഐസിഎംആർ
ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാല്‍ പൊതു അറിയിപ്പുകള്‍ ഹിന്ദിയിൽ മതിയെന്ന് മെഡിക്കല്‍ ഗവേഷണ ദേശീയ കൗണ്‍സിലുമായി (ഐ.സി.എം.ആർ.). വിജ്ഞാപനങ്ങള്‍, പത്രക്കുറിപ്പുകള്‍, ടെൻഡർ-കോണ്‍ട്രാക്‌ട് ഫോമുകള്‍, കരാറുകള്‍, ലൈസൻസ് തുടങ്ങി ഐ.സി.എം.ആറുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങള്‍ക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ഐ.സി.എം.ആർ. ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സക്സേനയുടേതാണ് നിർദേശം. അടിയന്തരഘട്ടങ്ങളില്‍ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കാം. ലെറ്റർ ഹെഡുകള്‍, നോട്ടീസ് ബോർഡ് തുടങ്ങിയവയിലെല്ലാമുള്ള എഴുത്തുകള്‍ക്കും ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കണം. കൗണ്‍സിലിന്റെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട എ, ബി, മേഖലയുമായുള്ള ആശയവിനിയമം…