
രക്ഷിതാക്കളെ ശ്രദ്ധിക്കൂ: ജീവനെടുക്കുന്ന റീല്‍സ്; ഭോപ്പാലില്‍ 11കാരനു സംഭവിച്ചത് ദാരുണാന്ത്യം
സമൂഹമാധ്യമങ്ങളില്‍ താരമാകാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലരുണ്ട്. ഇക്കൂട്ടത്തില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടുന്നു. ജനപ്രീതിക്കായി സാഹസികരംഗങ്ങള്‍ പോലും ചിത്രീകരിക്കാന്‍ തയാറാകുകയും പലപ്പോഴും ഇത്തരത്തിലുള്ള സാഹസങ്ങള്‍ വന്‍ അപകടങ്ങളിലേക്കു വഴിവയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ സംഭവിച്ച ഒരപകടമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടത്തില്‍ 11കാരന്‍ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. പ്രാങ്ക് റീല്‍ ചീത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്കു മുറുകിാണു മധ്യപ്രദേശ് അംബാഹ് സ്വദേശിയായ കരണ്‍ മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ. കരണും സുഹൃത്തുക്കളും മരത്തിനു ചുറ്റുംനിന്നു…