എല്ലാ പരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ട്; കേരളത്തിലെങ്ങും പരിപാടി നടത്താൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവെന്ന് തരൂർ

കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തന്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ട്. എന്തെങ്കിലും പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിനു മറുപടി നൽകും. 14 വർഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല…

Read More

സുനന്ദ പുഷ്‌ക്കറിന്റെ മരണം; വിചാരണ നടപടികളിൽ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച് മാസത്തിന് ശേഷമാണ് പൊലീസ് നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.  സുനന്ദ പുഷ്‌കറിൻറെ മരണത്തിൽ ശശി തരൂരിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ 176 പേജുള്ള ഉത്തരവിൽ പറയുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ…

Read More

വോട്ടർമാർക്ക് 20 ഭാഷയിൽ നന്ദി അറിയിച്ച് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വോട്ടർമാർക്ക് നന്ദി അറിയിച്ച് ശശി തരൂർ എം.പി. 20 ഭാഷകളിലാണ് തരൂർ ട്വീറ്റിൽ നന്ദി അറിയിച്ചത്. ഈയൊരു ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു -തരൂർ ട്വീറ്റ് ചെയ്തു. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഉച്ചയോടെ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അഞ്ച് ടേബിളുകളിലായി 9497 വോട്ടുകളാണ് എണ്ണുക. തരൂർ വിഭാഗം കള്ളവോട്ട് പരാതി നൽകിയതിനെ തുടർന്ന് യു.പിയിലെ വോട്ടുകൾ പ്രത്യേകമായി…

Read More

‘സ്‌നേഹം തരൂരിന്, വോട്ട് ഖാർഗെയ്ക്ക്’: കെ മുരളീധരൻ

തന്റെ സ്‌നേഹം ശശി തരൂരിനും വോട്ട് ഖാർഗേക്കും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളർന്നു വന്ന സാഹചര്യം അതാണ്. താൻ എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.  കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ വിമത സ്ഥാനാർഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം….

Read More