
ബോട്ട് അപകടം മനുഷ്യനിർമിതം; പിന്നിലുള്ളവർ ആരെന്ന് ഗൗരവതരമായി അന്വേഷിച്ച് കണ്ടെത്തണം; വി ഡി സതീശൻ
താനൂർ ബോട്ട് അപകടം മനുഷ്യനിർമിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോട്ടിന് ലൈസൻസ് ഉണ്ടോയെന്നോ ഇല്ലെന്നോ അധികൃതർക്ക് പോലും അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സ്ഥലം സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുയാത്ര സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടു പോലും പരിശോധിക്കാൻ യാതൊരു സംവിധാനവുമില്ല. ആരാണ് അപകടം ഉണ്ടായ ബോട്ട് സർവീസ് നടത്താൻ പിന്തുണ നൽകിയത്, ആരുടെ ശുപാർശയിന്മേലാണ് ഉദ്യോഗസ്ഥർ കണ്ണടച്ചത് എന്നുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഗൗരവതരമാമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാവണം. സമയപരിധിയിൽ ജുഡീഷ്യൽ അന്വേഷണം…