
‘വികസനവും നല്ല ഭരണവും ജയിച്ചു; വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി’: ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ചരിത്രനേട്ടം നല്‍കിയ എന്റെ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ആശംസകളും അഭിവാദനങ്ങളും നേരുന്നു. ഡല്‍ഹിയുടെ സമഗ്രവികസനം ഉറപ്പാക്കാനും ആളുകളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കും, പ്രധാനമന്ത്രി കുറിച്ചു. ഈ വലിയ ജനവിധിക്കുവേണ്ടി…