
കേരളത്തിലെ കലാലയങ്ങളെ കലാപങ്ങളുടെ ഫാക്ടറിയാക്കാനുള്ള നീക്കമാണു നടക്കുന്നത്: ഗവര്‍ണര്‍ക്കെതിരെ മന്ത്രി റിയാസ്
മറ്റേതു സംസ്ഥാനത്തെക്കാളും ഭദ്രമാണ് കേരളമെന്നു തെളിയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് നന്ദി പറയുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ടുകാര്‍ ആരു വന്നാലും വലിയ ആതിഥ്യമര്യാദ കാണിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അവിടെ മത്സരിച്ചാല്‍ ഹലുവ തന്ന കൈക്കൊണ്ടു തന്നെ വോട്ട് ചെയ്ത് ജനങ്ങള്‍ ദയനീയമായി പരാജയപ്പെടുത്തും. രാഷ്ട്രീയ പ്രബുദ്ധതയുടെ നാടാണ് കോഴിക്കോടും കേരളവുമെല്ലാം. സമരം ചെയ്‌ത എസ്.എഫ്.ഐക്കാരുടെ ചോരപ്പാടുകൾ ഇപ്പോഴും മിഠായിത്തെരുവില്‍ ഉണ്ടാകും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഒരു…