
തണൽ രക്തദാന ക്യാമ്പ് നാളെ
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്റൈൻ ചാപ്റ്റർ എല്ലാ വർഷവും നടത്തുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കുന്ന ക്യാമ്പിൽ തണലിന്റെ അഭ്യുദയകാംക്ഷികളായ എല്ലാവരും പങ്കെടുക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. വിശദവിവരങ്ങൾക്ക് 334 335 30, 3987 5579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.