
കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു; പുഷ്പചക്രം അർപ്പിച്ച് മുഖ്യമന്ത്രി
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. വൻ ജനപ്രവാഹമാണ് ടൗൺ ഹാളിൽ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേർന്നിരിക്കുന്നത്. മുദ്രാവാക്യം വിളികളോട് കൂടി കോടിയേരിയുടെ മൃതദേഹത്തെ പ്രവർത്തകർ ഏറ്റുവാങ്ങുകയായിരുന്നു. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയൻ പുഷ്പചത്രം അർപ്പിച്ചു. ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാൻ ജനപ്രവാഹമാണ് ടൗൺ ഹാളിലെത്തി ചേർന്നിരിക്കുന്നത്. തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ്…