തലശ്ശേരി ഇരട്ടക്കൊലപാതകം; 5 പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തലശ്ശേരിയിൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉൾപ്പെടെ 5 പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ലഹരി വിൽപന ചോദ്യം ചെയ്തതിന് കഴിഞ്ഞ 23 ന് വൈകീട്ടാണ് നിട്ടൂർ സ്വദേശികളായ ഖലീദും ഷമീറും അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷമീർ സിപിഎം ബ്രാഞ്ച് അംഗവും ഖാലിദ് പാർട്ടി അനുഭാവിയുമായിരുന്നു.  കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പാറായി ബാബു അടക്കമുള്ളവരെ കൂടുതൽ ചോദ്യം ചെയ്ത് പ്രതികളുടെ ലഹരി ബന്ധം വിശദമായി അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. തലശേരി ജുഡീഷ്യൽ…

Read More