ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഒമാനും തായ്‌ലാൻഡും

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭ​ര​ണ-​സാ​മ്പ​ത്തി​ക കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഖാ​ലി​ദ് ബി​ൻ ഹാ​ഷെ​ൽ അ​ൽ മു​സാ​ൽ​ഹി, താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശ്രീ​ല​ക് നി​യോ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും സം​യു​ക്ത സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളും ച​ർ​ച്ച ചെ​യ്തു. താ​യ്‌​ല​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ ഇ​സ്സ അ​ൽ അ​ല​വി, ഫു​ക്ക​റ്റി​ലെ ഒ​മാ​ൻ ഓ​ണ​റ​റി കോ​ൺ​സ​ൽ ജോ​ൺ ബൂ​ട്ട്, ഇ​രു​പ​ക്ഷ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

സ്വവർ​ഗ വിവാഹത്തിന് തായ്‌ലാന്‍ഡില്‍ അനുമതി; നിയമം പ്രാബല്യത്തിൽ വന്നു

തായ്‌ലാന്‍ഡില്‍  സ്വവർ​ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തിൽ വന്നു. സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ നിയമപരമായി നിരവധി സ്വവർ​ഗ ദമ്പതികൾ വിവാഹിതരായി. തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായി, വിവാഹ സർട്ടിഫിക്കറ്റ് കൈമാറി. ദശകങ്ങളോളം ഞങ്ങൾ പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്ന് ഇരുവരും പറഞ്ഞു. ഇതോടെ തായ്‌വാനും നേപ്പാളിനും ശേഷം സ്വവർ​ഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്‌ലൻഡ് മാറി. പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം…

Read More

ഇന്ത്യക്കാർക്ക് ഇ-വിസയുമായി തായ്‌ലൻഡ്; ഇ-വിസ ലഭ്യമായാൽ സന്ദർശകരുടെ കാലാവധി 30 ദിവസം കൂടി നീട്ടാൻ സാധിക്കും

ഇന്ത്യൻ സഞ്ചാരികൾക്ക് ഇ-വിസയുമായി തായ്‌ലൻഡ്. ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കുമെന്നും 2025 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ന്യൂഡൽഹിയിലെ റോയൽ തായ് എംബസി അറിയിച്ചു. അതേസമയം വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 60 ദിവസത്തെ വിസ ഇളവ് തുടരുമെന്നും എംബസി അറിയിച്ചു. തായ് പൗരന്മാരല്ലാത്തവർക്ക് https://www.thaievisa.go.th എന്ന വെബ്‌സൈറ്റ് വഴി വിസ അപേക്ഷകൾ നൽകാമെന്നും തായ് എംബസി അറിയിച്ചു. അപേക്ഷകർക്ക്…

Read More

തായ്‌ലാൻഡിൽ സ്ഥിരീകരിച്ച എംപോക്സ് ഏറ്റവും അപകടകരം ; റിപ്പോർട്ടുകൾ പുറത്ത്

തായ്‌ലന്റിൽ സ്ഥിരീകരിച്ച എം പോക്‌സ് കേസ് ഏറ്റവും അപകടകരമായ വൈറസെന്ന് റിപ്പോർട്ട്.കഴിഞ്ഞ ദിവസമാണ് തായ്‌ലന്റിൽ യൂറോപ്യൻ പൗരന് എം പോക്‌സ് സ്ഥിരീകരിച്ചത്. അപകടകരമായ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഇതെന്നാണ് എ.എഫ്.പി യുടെ റിപ്പോർട്ട്. ഒരാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നെത്തിയ ഇയാൾക്ക് പരിശോധനയ്ക്ക് പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം വകഭേദത്തെ കുറിച്ചറിയാൻ കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് രോഗനിയന്ത്രണ വകുപ്പ് ഡയറക്ടർ ജനറൽ അറിയിച്ചു. ആഗസ്റ്റ് 14 നാണ് ഇയാൾ ആഫ്രിക്കയിൽ നിന്നെത്തിയത് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഇയാളെ എം…

Read More

200ലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിച്ച് നാലുവയസുകാരി; അമ്മയെ വിമർശിച്ച് നെറ്റിസൺസ്

ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തായ്‌ലൻഡ് സ്വദേശിനിയായ ക്വാൻറൂഡി സിരിപ്രീച്ചയാണ് മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന തന്റെ മകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കുഞ്ഞിനെ ഇരുത്തിയതിന് അമ്മയെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്. മകളുടെ ഭയം ഇല്ലാതാക്കാനാണ് താനിങ്ങനെ ചെയ്തതെന്നാണ് അമ്മയുടെ മറുപടി. വിഡിയോയിൽ കാണുന്ന മുതലക്കുഞ്ഞുങ്ങൾക്ക് 15 ദിവസത്തിൽ താഴെ മാത്രമാണ് പ്രായം. അവയ്ക്ക് പല്ലുകൾ വളർന്നിട്ടില്ല. അതിനാൽ മകളെ ഉപദ്രവിക്കുമെന്ന പേടി വേണ്ടെന്ന് അമ്മ ക്വാൻറൂഡി പറയ്യുന്നു. തായ് മാധ്യമങ്ങൾ നൽകുന്ന വിവരപ്രകാരം തായ്‌ലൻഡിൽ…

Read More

ജോലി തേടിയെത്തിയ മലയാളി യുവാക്കൾ തായ്‌ലൻഡിൽ തടവിൽ

തൊഴിൽതേടി വിദേശത്തെത്തിയ മലയാളി യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായി പരാതി. അബുദാബിയിൽ നിന്ന് തായ്ലൻഡിലെത്തിയ മലപ്പുറം വളിക്കാപ്പറ്റ സ്വദേശികളെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുന്നത്. യുവാക്കൾ നിലവിൽ മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. വളിക്കൊപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീർ എന്നിവരാണ് തടവിലായിരിക്കുന്നത്. മാർച്ച് 27നാണ് ഇവർ സന്ദർശക വിസയിൽ ദുബായിലെത്തിയത്. ഇതിനിടെ തായ്ലൻഡിലെ കമ്പനിയിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നൽകി. ഓൺലൈൻ അഭിമുഖത്തിന് പിന്നാലെ ജോലി ലഭിച്ചതായുള്ല അറിയിപ്പും തായ്‌ലൻഡിലേയ്ക്കുള വിമാന ടിക്കറ്റും…

Read More

തായ്‌ലന്‍ഡില്‍ ആദ്യ റീജണൽ ഡാറ്റാ സെന്ററുമായി മൈക്രോസോഫ്റ്റ്

തായ്‌ലന്‍ഡില്‍ ആദ്യ റീജണൽ ഡാറ്റാ സെന്റര്‍ ആരംഭിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഈ ഡാറ്റ സെന്ററിൽ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഉള്‍പ്പടെ പ്രവര്‍ത്തിക്കാനാവുമെന്നാണ് പുറത്തു വരുന്ന വിവരം. എഐ രംഗത്ത് തായ്‌ലന്‍ഡിലെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവഴി അവസരം ലഭിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയ്യുന്നത്. ബാങ്കോക്കിൽ നടന്ന മൈക്രോസോഫ്റ്റ് ബിൽഡ് എഐ ഡേ എന്ന പരിപാടിയിൽ വെച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. വളര്‍ന്നുവരുന്ന ഡെവലപ്പര്‍ സമൂഹത്തിന് ഇത്…

Read More

പരസ്പരം വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈനയും തായ്‌ലന്‍ഡും

നിര്‍ണായക ചുവടുവെപ്പുമായി ചൈനയും തായ്‌ലന്‍ഡും. വിസ ചട്ടങ്ങളില്‍ പരസ്പരം ഇളവ് വരുത്തിയാണ് ചൈനയും തായ്‌ലന്‍ഡും ടൂറിസം മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ചൈനയില്‍ പ്രവേശിക്കുന്നതിന് തായ്‌ലന്‍ഡുകാര്‍ക്കോ തായ്‌ലന്‍ഡില്‍ പ്രവേശിക്കുന്നതിന് ചൈനക്കാര്‍ക്കോ വിസ ആവശ്യമില്ല. ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് ഇതെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ പറഞ്ഞു. നേരത്തെയും വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനായി തായ്‌ലന്‍ഡ് ചൈനീസ് പൗരന്‍മാര്‍ക്ക് വിസ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. തായ്‌ലന്‍ഡില്‍ ടൂറിസ്റ്റുകളായി എത്തിയിരുന്നതില്‍ വലിയൊരു വിഭാഗവും ചൈനീസ് പൗരന്‍മാരായിരുന്നു. എന്നാല്‍…

Read More

തായ്‌ലൻഡിൽ ബസ് നിയന്ത്രണം വിട്ട് അപകടം; 14 പേർ മരിച്ചു

തായ്‌ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ20ലധികം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം. അപകടത്തെത്തുടർന്ന് ബസിന്റെ മുൻഭാഗം പകുതിയായി പിളർന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തായ്പിബിഎസ് അറിയിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തിട്ടുണ്ട്.പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തായ്പിബിഎസ് കൂട്ടിച്ചേർത്തു.

Read More

ഓ…. പ്രിയ! – പ്രിയ വാര്യരുടെ തായ്‌ലന്‍ഡ് ബീച്ച് ചിത്രങ്ങള്‍ കാണാം

പ്രിയ പ്രകാശ് വാര്യര്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരമാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം കൂടിയാണ് പ്രിയ. താരത്തിന്റെ വെക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. തായ്‌ലാന്‍ഡ് ബീച്ചില്‍ സൂപ്പര്‍ ഗ്ലാമറസായി ബിക്കിനിയണിഞ്ഞ് താരം ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ മലയാളികള്‍ക്കിടയില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാവുകയാണ്. ലൈറ്റ് പച്ച നിറത്തിലുള്ള ബിക്കിനിയില്‍ പ്രിയ പൊളി ലുക്കിലാണ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹോട്ട് ലുക്കില്‍ ടു പീസിലും താരം എത്തുന്നുണ്ട്. യുവാക്കളുടെ മനസില്‍ കനല്‍കോരിയിടുന്ന ചിത്രങ്ങള്‍ അതിവേഗമാണ്…

Read More