
പൂച്ച വേണ്ട, ‘പൂച്ചപ്പാവ’ മതി; മഴപ്രാർഥനയിൽ മാറ്റംവരുത്തി തായ്ലൻഡ്
നാടെങ്ങും മഴയാണ്. ചിലപ്പോൾ ശാന്തവും ചിലപ്പോൾ രൗദ്രവുമാകുന്ന മഴ! മഴയുമായി ബന്ധപ്പെട്ടു ലോകത്തിൻറെ വിവിധയിടങ്ങളിൽ വ്യത്യസ്ത ആചാരങ്ങളും കഥകളും നിലവിലുണ്ട്. പുരാണങ്ങളിലെ ഋഷ്യശൃംഗൻറെ കഥമുതൽ ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന തവളക്കല്യാണം വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. തായ്ലൻഡിലെ കർഷകരുടെ ഇടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ആചാരവും അടുത്തിടെ അതിൽവന്ന മാറ്റവും കാഴ്ചക്കാരിൽ കൗതുകമായി. തായ്ലൻഡിലെ കർഷകർ മഴയ്ക്കായി ദൈവത്തോടു പ്രാർഥിക്കുമ്പോൾ പൂച്ചകളെ ഉപയോഗിച്ചിരുന്നു. പൂജ നടക്കുന്ന സ്ഥലത്തേക്കു പൂച്ചകളെ കൂട്ടിലടച്ചു കൊണ്ടുവന്നശേഷം ചടങ്ങുകൾ ആരംഭിക്കുന്നു. പൂജയ്ക്കിടെ പൂച്ചയുടെ ശരീരത്തേക്കു വെള്ളം തളിക്കുകയും ചെയ്യും….