‘സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ല’; നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് അനിൽ ആന്റണി

ടി ജി നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. തെളിവു കൊണ്ടുവരുമെന്ന് നാളുകളായി നന്ദകുമാർ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം ശേഷിക്കെയാണ് വിവാദവുമായി വരുന്നത്. വിഷുവിന് തെളിവ് പുറത്തുവിടുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അതൊന്നും കണ്ടില്ല. 2016ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ നന്ദകുമാർ ശ്രമിച്ചിട്ടുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു. ‘ആൻഡ്രൂസ് ആന്റണിയെ നന്നായി അറിയാം. വല്ലവരുടെയും ചിത്രം പുറത്തുവിട്ടതിന് ഞാൻ എന്ത് ചെയ്യണം? മാധ്യമങ്ങൾ കോൺഗ്രസിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് പണിയെടുക്കുന്നത്….

Read More