വയോധികനെ മർദിച്ചു എന്ന പരാതി; ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു എന്ന പരാതിയിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. എൻഎസ്എസ് വെണ്ണല കരയോഗത്തിന്റെ സെക്രട്ടറിയായി 29 വർഷം പ്രവർത്തിച്ച 80 വയസുകാരൻ കെ പി ഭരതപണിക്കർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെണ്ണല സ്വദേശി ഭരതപ്പണിക്കർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ടിജി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പാനലിൽ 11 പേർ വിജയിച്ചു. എതിർ പാനലിൽ നിന്ന് ഭരതപണിക്കർ ഉൾപ്പടെ നാലു പേരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാരവാഹിത്വം സംബന്ധിച്ച തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്….

Read More

ഗൂഢാലോചന അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി ടി ജി നന്ദകുമാർ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി ടി ജി നന്ദകുമാർ. ബിജെപി നേതാവും സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുരേന്ദ്രനും കോൺഗ്രസ് നേതാവ് കെ സുധാകരനുമെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും കോടതി ഇടപെടണമെന്നും ടിജി നന്ദകുമാർ ആവശ്യപ്പെട്ടു. ഇപി ജയരാജനെ പ്രകാശ് ജാവദേക്കാർ കണ്ടതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം ഉയർന്ന ആരോപണത്തിന് പിന്നിൽ…

Read More

ശോഭാ സുരേന്ദ്രന്റെ പരാതി; ടി ജി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും

ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർത്തിയ ദല്ലാൾ ടി ജി നന്ദകുമാറിനെ പുന്നപ്ര പൊലീസ് ചോദ്യം ചെയ്യും. ഈ മാസം 9 ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നൽകി. ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കൽ എന്നിവയ്‌ക്കെതിരെയാണ് ശോഭ പരാതി നൽകിയത്. ബിജെപി ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നാരോപിച്ച് ടി ജി നന്ദകുമാർ വാർത്താ സമ്മേളനം വിളിച്ചിരുന്നു.

Read More

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

വിവാദ ഇടനിലക്കാരൻ ടി.ജി.നന്ദകുമാറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.  പരാതിയുടെ പശ്ചാത്തലത്തിൽ പുന്നപ്ര പൊലീസ് ശോഭ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ, നന്ദകുമാറിന്റെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ പൊലീസ് പരിശോധിക്കും. 

Read More

അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ തെളിവുകൾ പുറത്തുവിട്ട് ടിജി നന്ദകുമാർ; ശോഭ സുരേന്ദ്രൻ പണം വാങ്ങിയെന്നും ആരോപണം

അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടിജി നന്ദകുമാർ. 2013 ഏപ്രിലിൽ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്ന് അനിൽ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്നും പണം വാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രമാണ് നന്ദകുമാർ പുറത്തുവിട്ടത്. ടിജി നന്ദകുമാർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിട്ടത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ…

Read More