
ചേർത്തലയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം; സാധനങ്ങൾ കത്തി നശിച്ചു
ചേർത്തല നടക്കാവ് റോഡിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. കടയിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. ചേർത്തല, ആലപ്പുഴ, വൈക്കം, അരൂർ എന്നിവിടങ്ങളിൽനിന്ന് അഗ്‌നിരക്ഷാ സേന യൂണിറ്റുകൾ എത്തി തീ അണച്ചു.