
ഒമാനിലെ ഇന്ത്യൻ സ്കൂളിൽ പാഠപുസ്തക വിതകരണം പൂർത്തിയായില്ല ; പാഠഭാഗങ്ങൾ ഇപ്പോഴും ഫോട്ടോസ്റ്റാറ്റിൽ
പുതിയ അധ്യയന വർഷം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല. പുസ്തക വിതരണം ഏറ്റെടുത്ത ഏജൻസി 75 ശതമാനം മാത്രമാണ് എത്തിച്ചത്. ഏപ്രിൽ അവസാനത്തോടെ എല്ലാ സ്കൂളുകളിലും പുസ്തകം എത്തിക്കുമെന്നായിരുന്നു സ്കൂൾ ബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. എന്നാൽ, വേനലവധിയാവാറായിട്ടും സ്കൂളുകളിൽ പുസ്തകമെത്താത്തത് രക്ഷിതാക്കളെയും വിദ്യാർഥികളെയും പ്രയാസത്തിലാക്കുന്നുണ്ട്. ഏജൻസി 75 ശതമാനം പൂർത്തിയാക്കി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല സ്കൂളുകളിലും 50 ശതമാനംപോലും പുസ്തകം എത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. യഥാസമയം പുസ്തകങ്ങൾ ലഭിക്കാത്തതിനാൽ സ്കൂളുകൾക്ക്…