ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി ശനിയാഴ്ചയും നടത്തും

ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിൽ 3000-ലധികം അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ. ബാക്ക്‌ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകൾ നടത്താൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും (ആർടിഒ) സബ് ആർടിഒ ഓഫീസുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 86 ആർടി ഓഫീസുകളിൽ 36 എണ്ണത്തിലും മൂവായിരത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ തീരുമാനം പ്രശ്‍നംപരിഹരിക്കാനും…

Read More

ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ്; മലയാളിയെ കാണാനില്ല

ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളിയെ കാണാതായി. തിരുവനന്തപുരം സ്വദേശിയായ 32-കാരനാണ് ജീനോം പരിശോധനാഫലം പുറത്തുവരുന്നതിന് മുമ്പ് മുങ്ങിയത്. ശനിയാഴ്ചയാണ് ഇയാളുടെ ആർ.ടി-പി.സി.ആർ പരിശോധനാഫലം പുറത്തുവന്നത്. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾക്ക് കോവിഡ് പരിശോധന നടത്തിയത്. ജീനോം സീക്വൻസിങ് നടത്തി കോവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിനായി ഇയാളുടെ സാമ്പിൾ അയച്ചു. ഇതിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കാൻ അധികൃതർ ഇയാളോട് പറഞ്ഞെങ്കിലും ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. രാജസ്ഥാനിലെ ധോൽപുർ ആണ് ഇയാളുടെ മൊബൈൽ…

Read More