സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഇനി വാട്‌സ്ആപ്പ് ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍

വാട്സപ്പിൽ നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഇനി വാട്‌‌സ്ആപ്പ് തന്നെ ഓർമ്മിപ്പിക്കും. ഇതിനായി പുത്തനൊരു അപ്ടേറ്റുമായി എത്തിയിരിക്കുകയാണ് വാട്സപ്പ്. സ്ഥിരമായി ഇടപെടുന്നവരുടേയും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക. ഇതിനായി സ്ഥിരമായി നമ്മൾ നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബാക്കപ്പിലോ സെർവറിലോ ഈ വിവരങ്ങൾ ശേഖരിച്ചുവെക്കില്ലെന്നും കമ്പനി പറയുന്നു. വാട്സ്ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയിൽ റിമൈന്‍ഡർ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവനം…

Read More

വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് ആപ്പുമായി മോട്ടോർ വാഹനവകുപ്പ്

വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നത് തടയുന്നതിനായി ‘പൊലൂഷൻ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന പുതിയ ആപ്പുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. പുകപരിശോധനാകേന്ദ്രം രജിസ്റ്റർചെയ്തതിന്റെ 50 മീറ്റർ ചുറ്റളവിൽനിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോയെടുത്ത് പുകപരിശോധന നടത്താനാവൂ. നമ്പർപ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരേനിന്നുള്ള ഫോട്ടോയും വേണം. ഇത് ആപ്പിൽ അപ്ലോഡ് ചെയ്യണം. അതിനുശേഷമേ പരിശോധന തുടങ്ങുകയുള്ളൂ. അപ്പോൾ ആപ്പ് മുഖേന മോട്ടോർ വാഹനവകുപ്പിന് വിവരങ്ങൾ ലഭിക്കും. ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവുക….

Read More