
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമമായി; ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ
ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ടു. നവംബര്‍ 22ന് പെര്‍ത്തിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 1991-92നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റമുട്ടുന്നത്. അതിനുശേഷം നടന്ന പരമ്പരകളെല്ലാം മൂന്ന് മത്സരങ്ങളോട നാലു മത്സരങ്ങളോ അടങ്ങുന്ന പരമ്പരകളായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പര ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതിലും നിര്‍ണായകമായിരിക്കും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ…